രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കിനെയാണോ ഗുജറാത്ത് മോഡല്‍ എന്ന് പറയുന്നത്? ; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റും ഉയര്‍ന്ന കോവിഡ് മരണനിരക്കുള്ള ഗുജറാത്തിനെ ചൂണ്ടിക്കാട്ടി ബിജെപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപി ആവേശപൂര്‍വ്വം ചൂണ്ടിക്കാണിക്കുന്ന വികസന മാതൃക ഗുജറാത്തിലെ ഈ ഉയര്‍ന്ന മരണനിരക്കാണോ എന്നാണോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കോവിഡ് ബാധയുടെ കാര്യത്തില്‍ രാജ്യത്ത് നാലാമത് നില്‍ക്കുന്ന ഗുജറാത്ത് മരണനിരക്കില്‍ ഒന്നാം സ്ഥാനത്താണെന്നതാണ് രാഹുല്‍ പറയുന്നത്.

ഗുജറാത്തില്‍ മരണനിരക്ക ഉയരാന്‍ കാരണമെന്താണെന്ന് അന്വേഷണം നടത്തിയ ബിബിസി റിപ്പോര്‍ട്ടായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടിയത്. ബിബിസിയുടെ വാര്‍ത്ത ഗുജറാത്ത് മോഡല്‍ എന്താണെന്ന് വ്യക്തമായി തുറന്നുകാട്ടിയെന്ന് രാഹുല്‍ തന്റെ ട്വീറ്റില്‍ വിമര്‍ശിച്ചു. കോവിഡ് നേരിടുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകളെ പരിഹസിച്ച്‌ തുടര്‍ച്ചയായി രാഹുല്‍ രംഗത്ത് എത്തുന്നുണ്ട്. കോവിഡ് മരണനിരക്കില്‍ ഒന്നാമതുള്ള ഗുജറാത്തിന് 6.25 ശതമാനമാണ് മരണനിരക്ക്. മഹാരാഷ്ട്ര രണ്ടാമതുണ്ട്. 3.73 ശതമാനമാണ് ഇവിടെ മരണനിരക്ക്. രാജസ്ഥാന്‍. 2.32 ശതമാനം. പഞ്ചാബ് 2.17 ശതമാനം, പുദുച്ചേരി 1.98 ശതമാനം. ഝാര്‍ഖണ്ഡ് 0.5 ശതമാനം ഛത്തീസ്ഗഡ് 0.35 എന്നിങ്ങനെയാണ് മരണനിരക്കുകളുടെ ശതമാനം വരുന്നത്.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് മരണനിരക്ക് ഈ രീതിയില്‍ ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ മറ്റ് രോഗങ്ങള്‍ കൂടി ഉള്ളതാണ് ഗുജറാത്തില്‍ ഇത്രയും ആള്‍ക്കാര്‍ മരിക്കാന്‍ കാരണമെന്നാണ് ഗുജറാത്ത് പറയുന്നത്. ഗുജറാത്തിലെ കോവിഡ് പ്രതിരോധത്തിലെ വീഴ്ച കഴിഞ്ഞ ദിവസം ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വിമര്‍ശനമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശിച്ചുള്ള ട്വീറ്റും വന്നത്. അറിവില്ലായ്മയേക്കാള്‍ അപകടം അഹന്തയാണെന്ന ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

ഇന്നലെ വരെ ഗുജറാത്തില്‍ രോഗികളുടെ എണ്ണം 24,000 കടന്നു. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1500 ആണ്. മരണനിരക്കിന്റെ കാര്യത്തില്‍ ഗുജറാത്തിലെ സ്ഥിതി ദേശീയ ശരാശരിക്ക് മുകളിലാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. 2.86 ശതമാനമാണ് ദേശീയ ശരാശരി. കഴിഞ്ഞ മാസം ഒരു ദിവസം 400 പുതിയ കേസുകള്‍ വരെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ രോഗികളില്‍ 75 ശതമാനവും അഹമ്മദാബാദിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *