രണ്ടു മാസത്തിനു ശേഷം വീണ്ടും പരീക്ഷാച്ചൂട്, വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തി

തിരുവനന്തപുരം: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനം വീണ്ടും പരീക്ഷാച്ചൂടില്‍. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വി.എച്ച്‌.എസ്.ഇ പരീക്ഷകള്‍ ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. പരീക്ഷ എഴുതുുന്നതിനായി 13.5 ലക്ഷത്തോളം കുട്ടികള്‍ ഇന്ന് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തും. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് രാവിലെ 9.45ന് പരീക്ഷകള്‍ ആരംഭിക്കുന്നത്.

മാസ്‌ക് ധരിച്ച്‌ സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിടുന്നത്. തെര്‍മോമീറ്റര്‍ ഗണ്‍ ഉപയോഗിച്ച്‌ ശരീര ഊഷ്മാവ് പരിശോധിക്കുന്നുമുണ്ട്. കുട്ടികള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. അധ്യാപകര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ പാ്‌ളാസ്റ്റിക കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ഇത് ഏഴു ദിവസം സ്‌കൂളില്‍ സൂക്ഷിച്ച ശേഷമാണ് മൂല്യനിര്‍ണയത്തിന് എത്തിക്കേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എത്താന്‍ പൊതുഗതാഗതത്തിന് പരിമിതിയുള്ളതിനാല്‍ സ്‌കൂള്‍ ബസുകളും കെ.എസ്.ആര്‍.ടി.സി ബുസകളും സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം നേരത്തെ സജ്ജമാക്കിയിരുന്നു. സ്വകാര്യ വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *