ഉ​ത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടില്‍ നിന്ന്​ കണ്ടെത്തി

കൊല്ലം: അഞ്ചലില്‍ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടില്‍നിന്ന്​ കണ്ടെത്തി. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക്​ കൈമാറാന്‍ ചൈല്‍ഡ്​ വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന്​ ഉത്രയുടെ ഭര്‍ത്താവും കൊലപാതക കേസിലെ ഒന്നാം പ്രതിയുമായ​ സൂരജി​​െന്‍റ വീട്ടുകാര്‍ കുഞ്ഞിനെ മാറ്റുകയായിരുന്നു.

സൂരജി​​െന്‍റ അമ്മയെയും കാണാതായിരുന്നു. സൂരജി​​െന്‍റ നാട്ടില്‍ തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്​. സൂരജി​​െന്‍റ വീട്ടിലെത്തിച്ച കുഞ്ഞിനെ ഉടന്‍തന്നെ ഉത്രയുടെ വീട്ടുകാര്‍ക്ക്​ കൈമാറും. കുഞ്ഞിനെ ഇന്നുതന്നെ തിരിച്ചേല്‍പ്പിക്കണമെന്ന്​ പൊലീസ്​ സൂരജി​​െന്‍റ വീട്ടുകാര്‍ക്ക്​ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
കുട്ടിക്കായി രാത്രി മുഴുവന്‍ പൊലീസ്​ തെരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ സൂരജി​​െന്‍റ പിതാവ്​ കുഞ്ഞ്​ ബന്ധുവി​​െന്‍റ വീട്ടി​ലുണ്ടെന്ന്​ സമ്മതിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *