കാല്‍നടയായുള്ള പട്രോളിങ് ദുഷ്‌കരം; അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങളുമായി ചൈന; കൂടുതല്‍ സേനയെ അയച്ച്‌ ഇന്ത്യ


ന്യൂഡല്‍ഹി: ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. ലഡാക്ക്, ഉത്തരാഖണ്ഡ് അതിര്‍ത്തികളിലാണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികളും ദേശിയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നത് കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഇവിടെ അധിക സേനാ വിന്യാസം നടത്തിയെങ്കിലും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ ചൈനിസ് നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. ഈ മേഖലലയില്‍ കാല്‍നടയായുള്ള പട്രോളിംഗ് ദുഷ്കരമായതിനാലാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ ചൈനീസ് സൈനിക നീക്കങ്ങള്‍ അതാത് സമയത്ത് കൃത്യമായി അറിയാന്‍ സാധിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു.


ലഡാക്കിലെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത്. അത്യാഹിതങ്ങള്‍ മുന്‍കൂട്ടി കണ്ട് റിസര്‍വ് സേനയെന്ന കണക്കിലാണ് ഈ നീക്കം.ലഡാക്കിന് പുറമെ ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിട്ടുണ്ട്.




Sharing is Caring