വയനാട്ടില്‍ മൂന്നര വയസ്സുകാരിക്ക് പീഡനം; ഝാര്‍ഖണ്ഡില്‍ നിന്നുള്ള സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍

വയനാട്: മാനന്തവാടിയില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സര്‍ക്കസ് കലാകാരന്‍ ഇബ്രാഹിം അന്‍സാരി (26) ആണ് അറസ്റ്റിലായത്. മാനന്തവാടി നഗരത്തിലാണ് ഈ സംഭവം.

ഇവിടെ തമ്ബടിച്ച സര്‍ക്കസ് കൂടാരത്തിലെ അംഗമാണ് ഇബ്രാഹിം അന്‍സാരി. മാനന്തവാടി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *