നടി ഭാവന വീട്ടുനിരീക്ഷണത്തില്‍

തൃശൂര്‍: ബംഗളൂരുവില്‍നിന്ന്​ നാട്ടിലെത്തിയതിനെ തുടര്‍ന്ന്​ നടി ഭാവനയെ വീട്ടുനിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ്​ താരം ബംഗളൂരുവില്‍നിന്ന്​ മുത്തങ്ങ വഴി സംസ്​ഥാനത്ത്​ എത്തിയത്​.

തൃശൂരിലെ വീട്ടിലാണ്​ നടി നിരീക്ഷണത്തില്‍ കഴിയുക. ഭാവനയുടെ സ്രവം പരിശോധനക്കായി എടുത്തു.

ഭര്‍ത്താവ്​ നവീനൊപ്പം അതിര്‍ത്തിവരെ എത്തിയ ഭാവന പിന്നീട്​ സഹോദരനൊപ്പം നാട്ടിലെത്തുകയായിരുന്നു. വിവാഹശേഷം നവീനൊപ്പം ബംഗളൂരുവിലാണ്​ ഭാവന താമസിച്ചിരുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *