ബെവ് ക്യൂ ആപിന് ഗൂഗിളിന്‍റെ അനുമതി; ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യം വാ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ആ​പ്പാ​യ ബെ​വ്ക്യൂ​വി​ന് ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ പ്ലേ​സ്റ്റോ​റി​ല്‍ ആ​പ്പ് ല​ഭ്യ​മാ​കു​മെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ബി​വ​റേ​ജ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ആ​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഫെ​യ​ര്‍​കോ​ഡ് സി​ഇ​ഒ എം.​ജി.​കെ. വി​ഷ്ണു പ​റ​ഞ്ഞു. സാ​ധാ​ര​ണ ഫോ​ണി​ലൂ​ടെ​യും ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. സ​ര്‍​ക്കാ​ര്‍ സെ​ര്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *