മ​യ​ക്കു​മ​രു​ന്ന് കേ​സ്: മാ​ര​ത്ത​ണ്‍ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ രാ​ഗി​ണി ദ്വി​വേ​ദി അ​റ​സ്റ്റി​ല്‍

ബം​ഗ​ളു​രു: ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ പി​ടി​ച്ചു​ല​ച്ച മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​മു​ഖ​താ​രം രാ​ഗി​ണി ദ്വി​വേ​ദി അ​റ​സ്റ്റി​ല്‍. എ​ട്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ലാ​ണ് ന​ടി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ രാ​ഗി​ണി​യു​ടെ യെ​ല​ഹ​ങ്ക​യി​ലെ വീ​ട്ടി​ല്‍ സി​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​ടി​യെ ചോ​ദ്യം​ചെ​യ്യാ​ന്‍ സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച നേ​രി​ട്ട് ഹാ​ജ​രാ​കാ​മെ​ന്ന് ന​ടി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഹാ​ജ​രാ​കു​ക എ​ന്ന​തു പൗ​ര​നെ​ന്ന നി​ല​യി​ലു​ള്ള ക​ട​മ​യാ​ണെ​ന്നും ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും ന​ടി വി​ശ​ദീ​ക​രി​ച്ചു. പി​ന്നാ​ലെ​യാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.

ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ള്‍​ക്കു മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ന​ല്‍​കി​യ മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം സെ​ന്‍​ട്ര​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റ​സ്റ്റ്ചെ​യ്ത​തോ​ടെ​യാ​ണ് ക​ന്ന​ഡ സി​നി​മ​യി​ലെ പ്ര​മു​ഖ​ര്‍​ക്കു​നേ​രെ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. രാ​ഗി​ണി​യു​ടെ സു​ഹൃ​ത്തും ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​വി​ശ​ങ്ക​റി​നെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ടി സ​ഞ്ജ​ന ഗ​ല്‍​റാ​ണി​യോ​ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജാ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ല്‍ ച​ല​ച്ചി​ത്ര​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് നേ​ര​ത്തെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കു​റ​ഞ്ഞ​ത് 15 താ​ര​ങ്ങ​ള്‍​ക്കെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *