ലഹരിമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മകനെതിരേ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ ഏതു രക്ഷിതാവാണു സംരക്ഷിക്കുക. ഇത്തരം ചോദ്യങ്ങള്‍കൊണ്ടു മാനസികമായി തകര്‍ക്കലാണ് ഉദ്ദേശ്യമെങ്കില്‍ ഇതുകൊണ്ടൊന്നും തളരില്ല.
ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതു കണ്ടെത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. പുകമറ സൃഷ്ടിക്കാന്‍ എന്തും വിളിച്ചുപറയുന്നതു നല്ലതാണോ എന്ന കാര്യം ചെന്നിത്തല തന്നെ ആലോചിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ബിനീഷ് തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കികൊല്ലട്ടെ. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് നാനാഭാഗത്തുനിന്നും ആക്രമണമുണ്ടായത്. അന്വേഷണ ഏജന്‍സികള്‍ എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.