അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ര​ണ്ടു​ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. വേ​ള്‍​ഡോ മീ​റ്റ​ര്‍ ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 1,92,030 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

63,86,403 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച​ത്. 36,30,284 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ,് അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്. മേ​ല്‍​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ബ്രാ​യ്ക്ക​റ്റി​ല്‍ മ​ര​ണ​നി​ര​ക്കും. ക​ലി​ഫോ​ര്‍​ണി​യ-731,211 (13,635), ടെ​ക്സ​സ്-661,091(13,542), ഫ്ളോ​റി​ഡ-640,211 (11,755), ന്യൂ​യോ​ര്‍​ക്ക്-470,108 (33,065), ജോ​ര്‍​ജി​യ-279,354 (5,931), ഇ​ല്ലി​നോ​യി​സ്-247,299 (8,362) അ​രി​സോ​ണ-204,681 (5,171), ന്യൂ​ജ​ഴ്സി-198,987 (16,083 ), നോ​ര്‍​ത്ത് ക​രോ​ലി​ന-174,254 (2,829), ടെ​ന്നി​സി-160,597(1,837)

Spread the love

Leave a Reply

Your email address will not be published. Required fields are marked *