സാ​യി ശ്വേ​ത​യെ അ​പ​മാ​നി​ച്ച സം​ഭ​വം; ശ്രീ​ജി​ത്ത് പെ​രു​മ​ന​യ്‌​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

സി​നി​മ​യി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ല്‍ അ​ധ്യാ​പി​ക സാ​യി ശ്വേ​ത​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ ​ജി​ത്ത് പെ​രു​മ​ന​യ്‌​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ഇ​ത് സം​ബ​ന്ധി​ച്ച്‌ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​യോ​ട് വ​നി​താ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ശ്രീ ​ജി​ത്തി​നെ​തി​രെ സാ​യി ശ്വേ​ത ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സ​ര്‍​ക്കാ​രി​ന്‍റെ വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ല്‍ വ​ഴി മി​ട്ടു പൂ​ച്ച​യേ​യും ത​ങ്കു പൂ​ച്ച​യേ​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ച്ച്‌ ശ്ര​ദ്ധ നേ​ടി​യ അ ​ധ്യാ​പി​ക​യാ​ണ് സാ​യി ശ്വേ​ത. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് സാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന പേ​രി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ വി​ളി​ച്ച​ത്.

എ​ന്നാ​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച​തി​ന് പി​ന്നാ​ലെ അ​ഭി​ഭാ​ഷ​ക​ന്‍ ഫേ​സ്ബു​ക്കി​ല്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പോ​സ്റ്റി​ട്ട് അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​രു സ്ത്രീ​ക്കും ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും സാ​യി ശ്വേ​ത പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച്‌ ഡി​ജി​പി​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സാ​യി​ശ്വേ​ത വി​ശ​ദ​മാ​ക്കു​ക​യും ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *