മോദി സർക്കാരിന്റെ നിസംഗതയും കഴിവില്ലായ്മയും മൂലം രാജ്യം മുങ്ങിക്കൊണ്ടിരിക്കുന്നു-സോണിയ ഗാന്ധി

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടിമുറുക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയിൽ മോദി പരാജയമായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.

“ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാൽ വിഭവങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു”, ഓൺലൈനായി നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *