തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസിലെ നേതൃനിര. നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ തിരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷനെന്ന നിലയ്ക്ക് തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മൻ ചാണ്ടി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയിൽ പറഞ്ഞു. എന്നാൽ വൈകാരികമായിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തോൽവിയുടെ ഉത്തരവാദി താൻ മാത്രമെന്ന് വരുത്താൻ ശ്രമം നടക്കുന്നു. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമർശിച്ചു.

തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. പരസ്പരം ആരോപണമുയർത്തി മറ്റുള്ളവർക്ക് ചിരിക്കാൻ വകയുണ്ടാക്കരുതെന്ന വിമർശനവും ചെന്നിത്തല ഉയർത്തി. കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കും. അതിൽ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *