മോദിയുടെ അമ്മയുടെ ബാങ്ക് സന്ദർശനത്തെ കളിയാക്കി കോൺഗ്രസ്സ് നേതാക്കൾ

നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്താകമാനം ഉള്ള ബാങ്കുകൾക്കും എ ടി എമ്മുകൾക്കും മുന്നിലുള്ള ക്യൂ കാരണം ബി ജെ പി സർക്കാർ വിമർശിക്കപ്പെട്ടിരുന്നു. 95 വയസ്സുള്ള ഹീരാബെൻ ക്യൂവിൽ നിന്ന് നോട്ട് മാറ്റി വാങ്ങാനെത്തിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. വിമർശകരുടെ വായടപ്പിക്കാനുള്ള മോദിയുടെ തന്ത്രമായും അത് വിലയിരുത്തപ്പെട്ടു.

ഈ വാർത്തയെപ്പറ്റി പ്രമുഖ ട്ടു നേതാക്കൾ പ്രതികരിച്ചത്തിരുന്നു. ബുധനാഴ്ച രാവിലെ മുംബൈയിൽ വെച്ചുള്ള റിപ്പോർട്ടർമാരുടെ ചോദ്യത്തിന് “ഞാൻ മോദിയെപ്പോലെയല്ല, ഈ വിഷയത്തിലേക്ക് ഞാൻ മോദിയുടെ അമ്മയെ വലിച്ചിഴക്കില്ല” എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത് .56 ഇഞ്ച് നെഞ്ചളവിനെപ്പറ്റി എപ്പോളും പൊങ്ങച്ചം പറയുന്ന ഒരു മകനും തന്റെ 95 വയസ്സുള്ള അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് സഹിക്കില്ല എന്നാണ് കപിൽ സിബിൽ മാധ്യമങ്ങളോട് പറഞ്ഞത് . സ്വന്തം അമ്മയെ നോക്കാൻ ശേഷി ഇല്ലാത്ത ആൾ എങ്ങനെ രാജ്യത്തെ ജനങ്ങളെ ശ്രദ്ധിക്കും എന്നായിരുന്നു കോൺഗ്രസ്സ് ലീഡർ റാഷിദ് അൽവിയുടെ ചോദ്യം . ശീതകാല സമ്മേളനം തുടങ്ങാനിരിക്കവേ നോട്ടു നിരോധനത്തിനെതിരെ നീങ്ങാൻ തൃണമൂൽ കോൺഗ്രസ്സ് ചീഫ് മമത ബാനർജി തയ്യാറെടുക്കുകയാണ്, മമതയ്ക്ക് പിന്തുണയുമായി ശിവ സേനയും രംഗത്തുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *