കളമശ്ശേരി തട്ടിക്കൊണ്ടു പോകല്‍ കേസില്‍ പ്രതിയായ സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ സാധ്യത. കേസ് അന്വേഷിക്കുന്ന എറണാകുളം ഡിസിആര്പി ഡിവൈഎസ്പി ഷംസുദ്ദീന് മുന്നിലാണ് ഹാജരാവുക. കളമശ്ശേരി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന സക്കീര്‍ ഹുസൈനോട് ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് കേടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് കളമശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗം സക്കീര്‍ ഹുസൈന് എതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സക്കീര്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.













