മാലിന്യ സംസ്കരണത്തിൽ പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

മാലിന്യ സംസ്കരണത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ചുരുങ്ങിയത് മേയേരോട് എങ്കിലും രാജി വെക്കാൻ സിപിഎം നിർദ്ദേശിക്കണം.

തെരെഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടാത്തതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഒരു നാടിന് നേതൃത്വം നൽകുന്ന വ്യക്തി ഇത്തരത്തിലുള്ള ഒരു ദുരന്തം സംഭവിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള നടപടികളല്ലേ എടുക്കേണ്ടത്. അല്ലാതെ രണ്ട് മന്ത്രിമാരെ പറഞ്ഞയക്കുന്നു.

അവർ എപ്പോ അണയ്ക്കാൻ സാധിക്കും എന്ന് പറയാൻ സാധിക്കില്ല എന്ന സമീപനം എടുക്കുന്നു. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ആരാഞ്ഞു. വൈക്കം വിശ്വന്റെ മരുമകന് കൊച്ചിയിൽ മാത്രമല്ല കേരളം മുഴുവനായും മാലിന്യ സംസ്കരണത്തിന്റെ മുഴുവൻ കരാറുകളും എഴുതി നൽകിയതിൽ ഉത്തരവാദിത്യം സ്വയം ഉണ്ടായിരുന്നു എന്നതിന്റെ ജാള്യത കൊണ്ടാണോ അദ്ദേഹം മിണ്ടാതിരിക്കുന്നത്.

കേരളത്തിലെ ജനങ്ങളോട് ഇത്രയെങ്കിലും ഉത്തരവാദിത്വം കാണിക്കാൻ സർക്കാർ തയ്യാറാകണം. ഈ ധാർമികമായി ഈ അഴിമതിക്ക് കാരണക്കാരായ ആളുകൾക്കെതിരെ നടപടിയുണ്ടാകണം.

വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായി. മേയർ തന്നെ പറഞ്ഞല്ലോ, ആവശ്യപ്പെട്ട അഞ്ച് മിനിട്ടിനകം നേവി എത്തിയെന്ന്. നാളെ പാർലമെന്റ് സമ്മേളനം തുടങ്ങുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രിയെയും പരിസ്ഥതി മന്ത്രിയെയും ഈ കാര്യങ്ങൾ ധരിപ്പിക്കും.

അവരുമായി ഇത് സംബന്ധിച്ച കേന്ദ്ര സർക്കാരിന് വിഷയത്തിൽ ഏത് തരത്തിൽ ഇടപെടാൻ കഴിയും എന്നതിന്റെ വിശദംശങ്ങൾ അവരുമായി ആരാഞ്ഞ് നടപടികൾ എടുക്കും എന്ന് മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *