ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസുമാരായ എസ്.വി ഭാട്ടി ,ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുന്നത്.
കോടതി നിയോഗിച്ച നിരീക്ഷണ സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കോടതി പരിശോധിക്കും. നിലവിലെ സ്ഥിതിഗതികളും സ്വീകരിച്ച നടപടികളും കോര്‍പ്പറേഷനും , ജില്ലാ കളക്ടറും റിപ്പോര്‍ട്ടായി സമര്‍പ്പിക്കും.

ഖര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കര്‍മ്മ പദ്ധതി അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതി മുന്‍പാകെ ഇന്ന് സമര്‍പ്പിച്ചേക്കും. : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ അവസ്ഥ മോശമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്.













