കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടികൂടി


കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടികൂടി. എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്തുവാൻ ശ്രമിച്ച 902 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്.


എമർജൻസി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് പ്രതിയുടെ വാദം. സംഭവത്തിൽ കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയും നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.


ഷാർജയിൽ നിന്നും വന്ന വളാഞ്ചേരി സ്വദേശി നാസറാണ് 224 ഗ്രാം സ്വർണം ബെൽറ്റിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചത് കടത്താൻ ശ്രമിച്ചത്. 265 ഗ്രാമിന്റെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലും ഒളിപ്പിച്ചിരുന്നു.



Sharing is Caring