മലയാളികളുടെ പ്രിയ നടി ലെന തന്റെ പേര് മാറ്റി

മലയാളികളുടെ പ്രിയ നടി ലെന പേര് മാറ്റി. തന്റെ പേരില്‍ ചെറിയ മാറ്റമാണ് നടി വരുത്തിയത്.
പേരിന്റെ സ്‌പെല്ലിങ്ങാണ് താരം മാറ്റിയിരിക്കുന്നത്. ഇംഗ്ലിഷില്‍ ഒരു ‘എ’ കൂടി ചേര്‍ത്ത് ‘LENAA’ എന്ന് പരിഷ്‌കരിച്ചത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമാണ് സ്‌പെല്ലിംഗ് മാറ്റിയതെന്നാണ് ലെന പറഞ്ഞത്. മലയാള നടിമാര്‍ മാത്രമല്ല തമിഴ്, ഹിന്ദി താരങ്ങളും തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്താറുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേര് മൊത്തത്തില്‍ മറ്റാറാണുള്ളത്.

സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പേരുമാറ്റിയ വിവരം ലെന ആരാധകരെ അറിയിച്ചത്. മലയാള സിനിമയില്‍ ഭാവാഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ലെന. നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് ലെന ശ്രദ്ധേയമായത്. സ്പിരിറ്റ്, ഇയ്യോബിന്റെ പുസ്തകം, ബിഗ് ബി, ഹണീ ബീ, രാമലീല, എന്ന് നിന്റെ മൊയ്തീന്‍, ട്രാഫിക്ക്, ദേവദൂതന്‍,ഡാഡികൂള്‍,റോബിന്‍ഹുഡ്,ഗദ്ദാമ, ഉസ്താദ് ഹോട്ടല്‍,ലണ്ടന്‍ ബ്രിഡ്ജ്, വെളളിമൂങ്ങ, ടു കണ്‍ട്രീസ്,അതിരന്‍, എന്നും എപ്പോഴും, ആദി, വിക്രമാദിത്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ നായികയായും ഉപനായികയായും ലെന അഭിനയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *