മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം ജവഹര്‍ നഗര്‍ യൂണിറ്റിലെ ക്രൈയിംബ്രാഞ്ച് ഡിവൈഎസ്പി സുഗതനാണ് അന്വോഷണ ചുമതല.

നേരത്തെ കഴക്കൂട്ടം പോലീസിന്റെ അന്വേഷണത്തില്‍ ഫാക്ടറിയില്‍ തീയിട്ടതുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരായ പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ വിമല്‍ എം.നായര്‍ (21), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനില്‍ ബിനു (36) എന്നിവരെ അറസ്റ്റ് ചെയ്യ്തിരുന്നു.

കഴിഞ ആഴ്ചയാണ് രണ്ട് പേരും ജാമ്യത്തിലിറങ്ങിയത്. കേസന്വേഷണം അവസാനിച്ച്‌ അടുത്ത മാസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 31 നാണ് 100 കണക്കിന് ജീവനക്കാര്‍ പണിയെടുക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീ പടര്‍ന്നത്. പതിനഞ്ച് മണിക്കൂര്‍ കത്തിജ്വലിച്ച തീയില്‍ 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *