മഞ്ജു വാര്യരുരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ പുറത്തുവിട്ടു . മഞ്ജുവും ധനുഷും ആണ് പ്രധാനകഥാപാത്രങ്ങള്‍ .
വെട്രി മാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ധനുഷ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

വെട്രിമാരന്‍-ധനുഷ് ടീം ഒരിക്കല്‍ കൂടി ഒന്നിക്കുമ്ബോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു.












