ഭീകരര്‍ തന്നെ ഉപദ്രവിച്ചില്ലെന്ന് വൈദികന്‍ ടോം ഉഴുന്നാലിലില്‍

യമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലില്‍ വത്തിക്കാനില്‍ എത്തി. രാവിലത്തെ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്ത അദ്ദേഹം വളരെ പ്രസന്നവദനനായി കാണപ്പെട്ടു.

വത്തിക്കാന്‍ അധികൃതര്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. സംഭവിച്ചതിനെല്ലാം ദൈവത്തിനു നന്ദി പറഞ്ഞ് ചാപ്പലില്‍ പ്രാര്‍ഥനാനിരതനായി.

തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നെ ഉപദ്രവിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലിലില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2016 മാര്‍ച്ച് നാലുമുതല്‍ തന്നെ മൂന്നിടങ്ങളിലായി മാറ്റി പാര്‍പ്പിച്ചു. ആരോഗ്യം മോശമായ അവസ്ഥയില്‍ തനിക്കു മരുന്നുകളും ഭീകരര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇനിയും ദൈവത്തിനു വേണ്ടി ജീവിക്കുമെന്നു പറഞ്ഞ ഫാ. ടോം തന്നെ ഭീകരര്‍ കൊലപ്പെടുത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും പറഞ്ഞു.

ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം രാമപുരം സ്വദേശിയായ ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഒമാന്‍ മാധ്യമങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്.

കുറച്ചുനാളത്തെ ചികിത്സയ്ക്കു ശേഷമേ നാട്ടിലേക്കു തിരിക്കുകയുള്ളൂവെന്ന് റഷ്യന്‍ സെലേഷ്യന്‍ സഭ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *