എല്ലാപുരയില്‍ വാഹനാപകടം: ഒന്‍പതുപേര്‍ മരിച്ചു


മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ എല്ലാപുരയില്‍ നടന്ന വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. എല്ലാപുര താലൂക്കിലെ അറബൈല്‍ക്കട്ടയില്‍ ദേശീയ പാത 63 ലാണ് അപകടം നടന്നത്. ബുധനാഴ്ച രാവിലെയാണ് ലോറിയും കാറും കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായ ചിക്കോടി സ്വദേശികളായ മൂന്നു പുരുഷന്മാരും, മൂന്നു സ്ത്രീകളും, മൂന്നു കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.


ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഹുബ്ലിയില്‍ നിന്ന് അങ്കോലയിലേക്കു പോവുകയായിരുന്ന ലോറിയാണ് കാറില്‍ ഇടിച്ചത്. ഒന്‍പത് പേരും സംഭവ സ്ഥലത്ത് തന്നെ ദാരുണമായി മരിച്ചതായാണ് വിവരം. കര്‍ണ്ണാടക ചിക്കോടിയിലെ രായഭാര സ്വദേശികളാണ് മരിച്ച ആളുകള്‍. സംഭവത്തില്‍ എല്ലാപുര പൊലിസ് കേസെടുത്തു. മുന്‍ എം.എല്‍.എ ഗാട്ടക്കിന്റെ ബന്ധുക്കളാണ് അപകടത്തില്‍ മരിച്ചതെന്നാണ് സൂചന.




Sharing is Caring