ബ്രിട്ടനിൽ ഏഴുപതിറ്റാണ്ടിനു ശേഷം ചാൾസ് മൂന്നാമൻ കിരീടം ചൂടി

ബ്രിട്ടന്റെ പുതിയ ഭരണാധികാരിയായി ചാൾസ് മൂന്നാമൻ കിരീടം ചൂടി. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ആരംഭിച്ചത്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങുകൾ. ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത് ഏഴ് പതിറ്റാണ്ടിന് ശേഷമാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകർ ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവൻമാര്‍ പരിപാടിയുടെ ഭാഗമായി. 2000 പേർക്ക് മാത്രമാണ് പ്രവേശനം വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ അനുവദിച്ചിരുന്നത്.കനത്ത സുരക്ഷയും ഏർപ്പാടാക്കിയിരുന്നു. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്. വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ഇത്.

പരമ്പരാഗതമായ ചടങ്ങുകളാണ് കീരീടധാരണത്തിന് ഉണ്ടായിരുന്നത്. 6000 ബ്രിട്ടീഷ് സൈനികർ പങ്കെടുത്ത കിരീട ധാരണ ഘോഷയാത്രയും നടന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാരമ്പര്യത്തിലുള്ള സംഗീതവും ചടങ്ങിന്റെ പ്രത്യേകതയാണ്.എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്‍റെ കിരീടധാരണം മെയ് 6 നടത്തുമെന്ന് അറിയച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *