ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കി നിര്‍ണ്ണായകമായ തീരുമാനം എടുത്തു; മോഡി

ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കി നിര്‍ണ്ണായകമായ തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രി മോഡി പറയുന്നു. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍ഡിഎയുടെ വിജയത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞു. പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉള്‍പ്പെടെ ബീഹാറില്‍ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമായ തീരുമാനമാണ് അവര്‍ എടുത്തത്. പ്രധാനമന്ത്രി ട്വീറ്റില്‍ കുറിക്കുകയുണ്ടായി.

​ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കച്ചവടക്കാര്‍, കടയുടമകള്‍ തുടങ്ങി എല്ലാ വിഭാ​ഗത്തിലുള്ളവരും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന എന്‍ഡിഎ മുദ്രാവാക്യത്തെ ആശ്രയിച്ചു. ബീഹാറിലെ ഓരോ പൗരനും വികസനം ലഭ്യമാക്കുമെന്ന് ആവര്‍ത്തിച്ച്‌ ഉറപ്പ് പറയുന്നു. എല്ലാ പ്രദേശങ്ങളിലും പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. മോദി ട്വീറ്റില്‍ കുട്ടിച്ചേര്‍ക്കുകയുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *