ബാംഗ്ലൂരില്‍ നിന്ന് ചിക്മഗളൂരിലേക്ക് ഒരു യാത്ര

കര്‍ണാടകയിലെ ചിക്മഗളൂര്‍ ജില്ലയുടെ ആസ്ഥാനം കൂടിയായ സുന്ദരമായ ഒരു ടൗണ്‍ ആണ് ചിക്മഗളൂര്‍. കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട ഈ സ്ഥലം മുല്ലയാനഗിരി മലനിരകളുടെ അടിവാരത്തായാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചിക്മഗളൂര്‍, ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ്.

യാത്രയിലെ കാഴ്ചകള്‍

ചിക്മഗളൂര്‍ യാത്രയില്‍ നിരവധി കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാനുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മുലയാനഗിരി കൊടുമുടി, ഹളേബീഡു, ബേലൂരിലെ ചെന്നകേശ്വര ക്ഷേത്രം എന്നിവയൊക്കെ ഈ യാത്രയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

കുടുംബസമേതം താമസിക്കാന്‍ ചിക്മഗളൂരിലെ 3 റിസോര്‍ട്ടുകള്‍
ചിക്കമഗളൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

Photo Courtesy:

യാത്ര ഇങ്ങനെ

ബാംഗ്ലൂര്‍ – നെലമംഗല – ചന്നരായപട്ടണ – ഹാസ്സന്‍ – ബേലൂര്‍ – ചിക്മഗളൂര്‍
ബാംഗ്ലൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചിക്കമഗളൂരില്‍ ഏകദേശം 5 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാം. രാവിലെ 6 മണിക്ക് യാത്ര പുറപ്പെടുകയാണെങ്കില്‍ പതിനൊന്ന് മണിയോടെ ചിക്കമഗളൂരില്‍ എത്തിച്ചേരാം.

ബാംഗ്ലൂരില്‍ നിന്ന് അതിരാവിലെ

ബാംഗ്ലൂര്‍ നഗരം ഉണര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ റോഡുകളിലെ തിരക്ക് കൂടും അതിനാല്‍ അതിരാവിലെ തന്നെ ബാംഗ്ലൂരില്‍ നിന്ന് നേരെ നെലമംഗലയിലേക്ക് യാത്ര ചെയ്യാം.

നെലമംഗലയില്‍ നിന്ന് ഇടത്തോട്ട്

നെലമംഗലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ ഹാസ്സനിലേക്കുള്ള റോഡാണ്. റോഡരികില്‍ നിരവധി ഹോട്ടലുകള്‍ കാണാം കൂടുതലും വെജിറ്റേറിയന്‍ ഹോട്ടലുകളാണ്. പ്രാതല്‍ കഴിക്കാന്‍ നോണ്‍ വെജ് നിര്‍ബന്ധമില്ലാത്തവര്‍ക്ക് ഏതെങ്കിലും ഹോട്ടലുകള്‍ക്ക് മുന്നില്‍ വണ്ടി നിര്‍ത്താം. ചൂടുള്ള ഇഡ്ലി, വട, റൈസ്ബാത്തുകള്‍, പൂരി, എന്നിവയൊക്കെ അതിരാവിലെ തന്നെ ഹോട്ടലുകളില്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. വീക്കെന്‍ഡുകളില്‍ ആണെങ്കില്‍ വീക്കെന്‍ഡ് യാത്രയ്ക്കാരുടെ തിരക്ക് എല്ലാ ഹോട്ടലുകളിലും കാണാം.

നെലമംഗല – ചന്നരായപട്ടണ – 120 കിമീ

നെലമംഗലയില്‍ നിന്ന് ഹാസനിലേക്കുള്ള യാത്രയില്‍ എത്തിച്ചേരുന്ന പ്രധാന സ്ഥലമാണ് ചന്നരായപട്ടണ. നെലമംഗലയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഹാസ്സനില്‍ – 38 കിമീ

ചന്നരായപട്ടണയില്‍ നിന്ന് വീണ്ടും 38 കിലോമീറ്റര്‍ എത്തിച്ചേരണം ഹാസ്സനില്‍ എത്തിച്ചേരാന്‍. ഹാസ്സാനില്‍ എത്തിച്ചേര്‍ന്നാല്‍ ചിക്കമഗളൂരിലേക്കുള്ള പകുതി ദൂരം പിന്നിട്ട് കഴിഞ്ഞിട്ടുണ്ടാകും.

ഹാസ്സനേക്കുറിച്ച്‌ വിശദമായി വായിക്കാം
ഹാസ്സനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ഹാസ്സന് സമീപത്തുള്ള ടൂറിസ്റ്റ്കേന്ദ്രങ്ങള്‍

ഹാസ്സന്‍ – ബേലൂര്‍ – 38 കിമീ

ഹാസ്സനില്‍ എത്തിച്ചേര്‍ന്നാല്‍ പിന്നെ നേരെ ബേലൂരിലേക്കാണ് അടുത്ത 38 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബേലൂരില്‍ എത്തിച്ചേരും. ബേലൂര്‍ കഴിഞ്ഞാല്‍ ചിക്കമഗളൂരിന്റെ കുളിര് നിങ്ങളെ മാടി വിളിക്കുന്നത് പോലെ തോന്നും.

ബേലൂരിനേക്കുറിച്ച്‌ വിശദമായി വായിക്കാം
ബേലൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ചിക്മഗളൂരിലേക്ക് – 34 കിമീ

ബേലൂരില്‍ നിന്ന് 34 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നിങ്ങള്‍ ചിക്മഗളൂരില്‍ എത്തിച്ചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *