ട്രംപിനെതിരെ പ്രതിഷേധം: ആറു പോലീസുകാര്‍ക്ക് പരിക്ക്


ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ പ്രതിഷേധ പ്രകടനത്തില്‍ ആറുപോലീസുകാര്‍ക്ക് പരിക്ക്. 217 പ്രകടനക്കാരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ട്രംപിനെതിരെയുള്ള വിമത സംഘത്തിന്റെ പ്രതിഷേധ പ്രകടനം അക്രമാസക്തമാവാന്‍ തുടങ്ങിയതോടെ പോലീസ് കുരുമുളക് സ്‌പ്രേയും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിടാനായത്.


അതിനിടെ ട്രംപിനെതിരെ ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി, ഹോങ്കോങ് എന്നിവിടങ്ങിളിലും നിരവധിയാളുകള്‍ അറസ്റ്റിലായിട്ടുണ്ട്. വാഷിങ്ടണില്‍ വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ രണ്ടരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.



Sharing is Caring