ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ വിജയനഗരം കനേരു സ്റ്റേഷന് സമീപം ട്രെയിന്‍ പാളംതെറ്റി 23 പേര്‍ മരിച്ചു. 36ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ജഗ്ദല്‍പുര്‍ -ഭുവനേശ്വര്‍ -ഹിരാഖണ്ഡ് എക്‌സ്പ്രസാണ് പാളം തെറ്റിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീവണ്ടിയുടെ എന്‍ജിനും എട്ടു കോച്ചുകളും പാളംതെറ്റിയത്. കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങിയതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.














