ആന്ധ്ര ട്രെയിന്‍ അപകടം: ധനസഹായം പ്രഖ്യാപിച്ചു


ജഗ്ദല്‍പൂര്‍- ദുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വെ ധനസഹായം പ്രഖ്യാപിച്ചു.


അപകടത്തില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 25,000 രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ധനസഹായം പ്രഖ്യാപിച്ചത്. 23 പേര്‍ അപകടത്തെ തുടര്‍ന്ന് മരിച്ചു.


ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ട്രെയിന്റെ എഞ്ചിനും ഏഴുകോച്ചുകളുമാണ് പാളം തെറ്റിയത്.



Sharing is Caring