ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ വിട്ടുകിട്ടാന്‍ 20 ലക്ഷം ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍


ദുരൂഹ സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ നജീബിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.


കാണാതായ നജീബിന്‍റെ വീട്ടിലേക്ക് വിളിച്ച മോചനദ്രവ്യം ആവശ്യപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തത്. 20 ലക്ഷത്തോളം രൂപയാണ് ആവശ്യപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്പാണ് ഇയാള്‍ നജീബിന്‍റെ വീട്ടില്‍ വിളിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.




Sharing is Caring