പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ തപാല്‍ വകുപ്പിന് ഗുരുതര വീഴ്ച

പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ തപാല്‍ വകുപ്പിന് ഗുരുതര വീഴ്ച. രജിസ്റ്റേഡ് പോസ്റ്റായിട്ട് പോലും ഉത്തരക്കടലാസുകൾ അടങ്ങിയ പാർസൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓൺലൈനിൽ വിവരങ്ങൾ ചേർക്കാത്തതിനാല്‍ ട്രാക്കിങ്ങും അസാധ്യം. കേരളത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും കോയമ്പത്തൂരും തെരച്ചില്‍ നടത്തി. രാജ്യത്തെ മുഴുവൻ പോസ്റ്റോഫീസുകളിലും പരിശോധന നടത്താൻ തപാല്‍ വകുപ്പ് നിർദ്ദേശം നൽകി.

വിദ്യാഭ്യാസ വകുപ്പിന്‍റെയും തപാൽ വകുപ്പിന്‍റെയും അശ്രദ്ധ മൂലം 61 കുട്ടികളും അവരുടെ രക്ഷിതാക്കളും വലിയ ആശങ്കിയിലാണ് .9-ാം തിയതി എറണാകുളത്ത് നിന്നും പാലക്കാട് മോയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് രജിസ്റ്റേഡായാണ് ഉത്തരക്കടലാസുകൾ അയച്ചത്. രണ്ട് ദിവസം കഴിഞ്ഞ് പാർസൽ എർണാകുളത്ത് നിന്നും പുറപ്പെട്ടു എന്നാണ് വിവരം. കേരളത്തിലെ മുഴുവൻ പോസ്റ്റോഫീസുകളിലും കോയമ്പത്തൂരും തിരച്ചിൽ നടത്തിയെങ്കിലും ഉത്തരക്കടലാസുകൾ കണ്ടെത്താനായില്ല.

രാജ്യത്തെ മുഴുവൻ പോസ്റ്റോഫീസുകളിലേക്കും സന്ദേശം കൈമാറിയിട്ടുണ്ട്. 356800901 എന്ന നമ്പറിൽ മോയൻസ് സ്കൂളിലെ പ്രിൻസിപ്പലിന്‍റെ പേരിലാണ് റജിസ്റ്റേഡ് പോസ്റ്റ് അയച്ചത്. റജിസ് റോഡ് പോസ്റ്റ് അതത് വ്യക്തികളെ ഏൽപ്പിക്കണമെന്നാണ് നിയമം.പാർസൽ ഒരോ കേന്ദ്രത്തിലെത്തുമ്പോഴും സോഫ്റ്റ് വെയറിൽ എൻറർ ചെയ്യണം. ഇത് ചെയ്യാത്തതിനാൽ ഓൺലൈൻ ട്രാക്കിങ്ങും നടക്കുന്നില്ല.പരീക്ഷ കൗണ്ടർ വഴി ഉത്തരക്കടലാസുകൾ അയകാത്തത് വിദ്യാഭ്യാസ വകുപ്പിന്‍റെ വീഴ്ചയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *