പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് എംഎം ഹസന്‍

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്‍. രമേശ് ചെന്നത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഹസന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന് മറുപടി പറയുകയായിരുന്നു ഹസന്‍. പ്രതിപക്ഷ നേതാവായി ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു അസീസിന്റെ പരാമര്‍ശം. അസീസിന്റെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തുന്നു. വളരെ കാര്യക്ഷമമായിട്ടാണ് രമേശ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നുമാണ് അസീസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം പ്രസ്താവന ചര്‍ച്ചയായതോടെ വിശദീകണവുമായി എഎ അസീസ് രംഗത്തെത്തിയിരുന്നു. പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എഎ അസീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *