കുവൈത്ത് തീപിടിത്തം: രണ്ടുപേര്‍ റിമാന്‍ഡില്‍


കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. ഒരു സ്വദേശിയും ഒരു വിദേശ പൗരനുമാണ് റിമാന്‍ഡിലായത.


കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. കൂട്ടമരണത്തിന് കാരണമായ ചട്ടലംഘനങ്ങളുടെ പേരിലാണ് നടപടി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.




Sharing is Caring