പുളിയെ മധുരമാക്കുന്ന അത്ഭുത പഴം; മിറാക്കിൾ ഫ്രൂട്ട്

പുളിയെ മധുരമാക്കുന്ന അത്ഭുത പഴമാണ് മിറാക്കിൾ ഫ്രൂട്ട്. കേരളത്തിലെ കാലാവസ്ഥയിൽ അപൂർമായി മാത്രമാണ് മിറാക്കിൽ ഫ്രൂട്ട് ഉണ്ടാകാറുള്ളത്.കണ്ണുർ കാണിച്ചാർ സ്വദേശി ശ്രീജിത്തിന്റെ വീട്ടിലെ മിറാക്കിൽ ഫ്രൂട്ട് ചെടിയിൽ ഇത്തവണ നിറയെ പഴങ്ങൾ ഉണ്ടായി.

കാണാൻ ഒരു കുഞ്ഞൻ പഴമാണെങ്കിലും നാവിൽ അത്ഭുതം സൃഷ്ടിക്കുന്നതാണ് മിറാക്കിൾ ഫ്രൂട്ട്.ഇളം ചവർപ്പും മധുരവും ചേർന്നതാണ് രുചി.എന്നാൽ അത്ഭുതം ഇത് കഴിക്കുമ്പോഴല്ല.കഴിച്ചതിന് ശേഷമാണ്മിറക്കിൽ ഫ്രൂട്ടിന് പിന്നാലെ കഴിച്ച പുളിയുള്ള ചെറു നരങ്ങയ്ക്ക് മധുര നാരങ്ങയുടെ രുചി.പുളിയുള്ള പച്ച മാങ്ങയ്ക്കും കടും മധുരം തന്നെ.ഒരു ബിരിയാണി കഴിക്കാം എന്ന് വച്ചാലും മധുരമുള്ള ബിരിയാണി കഴിക്കേണ്ടി വരും.

മിറക്കിൽ ഫ്രൂട്ടിന്റെ മധുരം നാവിൽ നിന്നും മായാൻ മണിക്കൂറുകൾ എടുക്കും.ഇത് തന്നെയാണ് ആഫ്രിക്കയിൽ ജനിച്ച ഈ പഴത്തിന്റെ അത്ഭുതം.കണ്ണൂർ കണിച്ചാർ സ്വദേശി ശ്രീജിത്തിന്റെ വീട്ടിലാണ് മൂന്ന് വർഷം മുൻപ് നട്ട മിറാക്കിൾ ചെടിയിൽ പഴങ്ങൾ ഉണ്ടായത്.

ക്യാൻസർ രോഗികൾക്ക് നാവിലെ രുചി വീണ്ടെടുക്കാനും ഡയബറ്റിക്ക് രോഗികൾക്ക് മരുന്നായുമെല്ലാം ഉപയോഗിക്കുന്ന പഴമാണ് മിറക്കിൽ ഫ്രൂട്ട്.കേരളത്തിലെ കാലാ വസ്ഥയിൽ വളരെ വിരളമായി മാത്രമാണ് പഴങ്ങൾ ഉണ്ടാകാറുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *