പുടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു; ആശങ്കയില്‍ ഡോക്ടര്‍മാര്‍

കഴിഞ്ഞ വര്‍ഷം റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യം എപ്പോഴും ചര്‍ച്ചാ വിഷയമായിരുന്നു.

ഇപ്പോള്‍, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതായി പുതിയ റിപ്പോര്‍ട്ട്. പുടിന് ‘തലയില്‍ കഠിനമായ വേദന, കാഴ്ച മങ്ങല്‍, നാവിന്റെ മരവിപ്പ്’ തുടങ്ങിയവ ബാധിച്ചുതുടങ്ങിയതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുടിന്‍്റെ നിലവിലെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതായി സൂചന. ആവശ്യമായ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഉക്രൈന്‍ യുദ്ധം അടക്കമുള്ള വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുക തന്നെയാണ് പുടിന്‍ എന്നാണ് സൂചന.

റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനില വഷളായതായി വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. നിരവധി പേര്‍ പിന്തുടരുന്ന ജനറല്‍ എസ് വി ആര്‍ എന്ന ടെലഗ്രാം ചാനലാണ് പുടിന്‍്റെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

വലത് കൈയിലും കാലിലും ഭാഗിക സംവേദനക്ഷമത നഷ്ടപ്പെട്ടതായും അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോക്ടര്‍മാരുടെ ഒരു കൗണ്‍സില്‍ പ്രഥമ ശുശ്രൂഷ നടത്തിയെന്നും മരുന്നുകള്‍ കഴിക്കാനും ദിവസങ്ങളോളം വിശ്രമിക്കാനും പുടിന്‍ ഉത്തരവിട്ടതായും ഇതില്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *