പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ വേണം

പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ഒരേയാള്‍ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളില്‍നിന്നു വിലക്കപ്പെട്ടവര്‍ മറ്റു പേരില്‍ പരീക്ഷ എഴുതുന്നതു തടയുന്നതിനും ഇതു സഹായകരമാകും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം സംവരണം നല്‍കണമെന്ന കോടതി വിധി എങ്ങനെ നടപ്പാക്കണമെന്ന് ആരാഞ്ഞു സര്‍ക്കാരിലേക്കു കത്തയയ്ക്കും.

2008 മുതലാണു മൂന്നു ശതമാനം സംവരണം നല്‍കുന്നത്. അതിനു മുമ്ബു കലക്ടര്‍മാരാണു നിയമനം നടത്തിയിരുന്നത്. അന്നത്തെ കണക്കു പിഎസ്സിക്കു ലഭ്യമല്ല. ഏതു തസ്തികയില്‍ നിയമിക്കണമെന്നും വ്യക്തതയില്ല.
സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാരുടെ സംവരണം നാലുശതമാനം ആക്കുമെന്നു പറയുന്നുണ്ട്. ഇത് 1996 മുതല്‍ വേണമോയെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. എക്സൈസില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കായികയോഗ്യതയും അവരെ എവിടെ നിയമിക്കണമെന്നും അറിയിച്ചിട്ടില്ല. ഈ പ്രശ്നം സംബന്ധിച്ചു പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ എക്സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *