പെര്‍മിറ്റില്ലാതെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത കമ്മിഷണര്‍ക്കു കത്തു നല്കി. മനോരമ ന്യൂസ് അന്വേഷണ പരമ്ബരയെത്തുടര്ന്നാണ് നടപടി. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം കൊള്ളയടിക്കുന്നുവെന്ന് എംഡി കത്തില്‍ വ്യക്തമാക്കുന്നു. പത്തനംതിട്ടയിലെ രണ്ടു സ്വകാര്യ ബസ് ഉടമകളുടെ പേരും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി ഓടുന്ന ബസുകളുടെ പേരും നമ്ബറും കൈമാറി.













