വയനാട്ടില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു


വയനാട് മുട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. ഏഴ് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.സംഭവത്തില്‍ ആറ് പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോസ്റ്റലിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടികള്‍ പീഡനത്തിരയാക്കിയത്. പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.


യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമാണ് ഈ കട. പ്രദേശവാസികളായ ആറ് യുവാക്കളാണ് പ്രതികളെന്നാണ് സൂചന. കടയില്‍ നിന്ന് ഒരു പെണ്കുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ ഇവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ വിവരം യത്തീംഖാന അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തായത്.


പിന്നാലെ യത്തീംഖാന അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തിലാണ് എഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടത്തിയത്. കഴിഞ്ഞ ജനുവരി മുതലാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ഇവരെല്ലാം 15 വയസില്‍ താഴെയുള്ളവരാണ്. യത്തീംഖാനയില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോകും വഴിയായാണ് ഇവരെ പ്രതികള്‍ ഇവരെ പ്രലോഭിപ്പിച്ച്‌ പിഡനത്തിനിരയാക്കിയത്.

ഇതിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടികള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ചൂണ്ടിക്കാണിച്ചവരെ മുഴുവനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.



Sharing is Caring