കാമുകനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു


ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇന്‍ഡോറുകാരനായ പയ്യന്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസമായിരുന്നു പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയും ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്‌തെന്ന് പറഞ്ഞ് പയ്യന്‍ സംരക്ഷണ തേടി നഗരത്തിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.


പ്രവീണ്‍ ദുബേ, ചിന്തു എന്നീ രണ്ടു പേര്‍ക്കെതിരേ ശനിയാഴ്ച സ്‌റ്റേഷനില്‍ എത്തിയ പയ്യന്‍ തനിക്ക് ഏറ്റ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഷര്‍ട്ടൂരി കാട്ടിയപ്പോള്‍ പോലീസുകാര്‍ അന്പരന്നു. പയ്യന്‍ പറഞ്ഞ് കാര്യങ്ങള്‍ കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്.


ഇരയുടെ നാട്ടുകാര്‍ കൂടിയായ രണ്ടു പേരും ചേര്‍ന്ന് തോക്കു ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്.
ഇവര്‍ അടുത്തുള്ള ഹിങ്കാര്‍ ഗിരി ഏരിയയിലെ ഒരു ഭക്ഷണശാലയിലേക്ക് കൊണ്ടുപോകുകയും അവിടെ ഒരു തൂണില്‍ കയറുകൊണ്ട് കെട്ടിയിട്ട് മൃഗീയമായി മര്‍ദ്ദിച്ചു. തുടര്‍ന്ന താന്‍ പ്രവീണ്‍ ദുബേയുടെ അനന്തിരവളുമായി സൗഹൃദത്തില്‍ ആണെന്നും പതിവായി കാണാറുണ്ടെന്നും പയ്യന്‍ സമ്മതിച്ചു.

തന്നെ നന്നായി മര്‍ദ്ദിച്ച ശേഷം രണ്ടു പേരും തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇനി പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. തട്ടിക്കൊണ്ടു പോകലിനെക്കുറിച്ചോ ബലാത്സംഗത്തെ കുറിച്ചോ ആരോടെങ്കിലും പറഞ്ഞാല്‍ ബുള്ളറ്റ് തലയില്‍ ഇരിക്കുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം വിജനമായ ഒരു സ്ഥലത്ത് തന്നെ ഉപേക്ഷിച്ച ശേഷം പോയെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പയ്യന്റെ പരാതിയില്‍ ഇരുവര്‍ക്കുമെതിരേ കേസെടുത്തു. പ്രതികള്‍ക്കെതിരേ വേറെ കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.



Sharing is Caring