നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ കൈപിടിക്കാന്‍ തയ്യാറായ പിണറായി വിജയന്‍ സര്‍ക്കാരിന് നന്ദി; നാടാര്‍ സംവരണത്തില്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കതോലിക്കാ ബാവ

42 കൊല്ലത്തിലേറെയായി നാടാര്‍ വിഭാഗത്തിലെ സംവരണേതര ക്രിസ്ത്യന്‍ വിഭാഗത്തിന്‍റെയും ആവിശ്യത്തിനാണ് പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവിധ നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം വാക്ക് മാറ്റിയിരന്നു.

സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ കൈപിടിക്കാന്‍ തയ്യാറായ പിണറായി വിജയന്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ കൈരളി ന്യൂസിനോട് പറഞ്ഞു. മത ജാതി പരിഗണനകൾ ഇല്ലാതെ നാടാർ സമുദായംഗങ്ങൾക്കും സംവരണം നൽകണം എന്ന ആവശ്യത്തിന് 42 വർഷത്തെ പഴക്കം ഉണ്ട്സംവരണ അനുകുല്യത്തിന് പുറത്തായിരുന്ന മലങ്കര, ലൂഥറന്‍സ് ,വിവിധ പെന്തകോസ്റ്റ് സഭകള്‍ ,മര്‍ത്തോമ എന്നീ വിഭാഗത്തിലെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളുടെ ദശാബ്ദങ്ങൾ പഴക്കം ഉള്ള ആവശ്യം ആണ് നടപ്പിലായിരിക്കുന്നത്.

സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ കൈപിടിക്കാന്‍ തയ്യാറായ പിണറായി വിജയന്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ കൈരളി ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ നടപ്പിലാക്കുമെന്ന് 42 വര്‍ഷത്തിലെറെയായി വീമ്പിളക്കിയ നാടാര്‍ സംവരണം എല്‍ഡിഎഫിന്‍റെ നടപ്പിലാക്കായതോടെ നിവര്‍ത്തികെട്ട് പ്രതിപക്ഷനേതാവിന് സ്വാഗതം ചെയ്യേണ്ടതായി വന്നു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ക്രിസ്ത്യന്‍ സഭകള്‍ക്കും സംവരണം നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചുവെങ്കിലും ,മന്ത്രിസഭാ യോഗത്തില്‍ വെച്ച് ഉമ്മന്‍ചാണ്ടി മലക്കംമറിഞ്ഞു. സംവരണേതര നാടാര്‍ സമുദായത്തിന്‍റെ കടുത്ത അതൃപ്തിയില്‍ ചരിത്രത്തിലാദ്യമായി യുഡിഎഫ് മല്‍സരിപ്പിച്ച എല്ലാ നാടാര്‍ സ്ഥാനാര്‍ത്ഥികളും തോറ്റു.

ഒരേ സാമൂഹ്യ പിന്നോക്കാവസ്ഥയുളള എല്ലാ ക്രിസ്ത്യന്‍ വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തും എന്നത് എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചു, ആ തീരുമാനമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ യാത്ഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

പുതിയ സംവരണ പ്രഖ്യാപനം വോട്ട് രാഷ്ടീയത്തില്‍ പ്രതിഫലിക്കുമെന്നത് ഉറപ്പാണെന്നതും യുഡിഎഫിനെ അങ്കലാപ്പിലാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *