തമിഴ് ഒരിക്കലും തനിക്ക് അന്യഭാഷയായി തോന്നിയിട്ടില്ലെന്ന് നടിയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ അപർണ ബാലമുരളി

തമിഴ് ഒരിക്കലും തനിക്ക് അന്യഭാഷയായി തോന്നിയിട്ടില്ലെന്ന് നടിയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ അപർണ ബാലമുരളി (Aparna Balamurali). തമിഴ് സിനിമകൾ അത്യാവശ്യം കാണുന്ന ഒരാളാണ് താൻ. അതുകൊണ്ട് തന്നെ തമിഴ് സിനിമകൾ ചെയ്യുമ്പോൾ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാവാറിലെന്ന് താരം പറഞ്ഞു.
സുരരൈ പോട്രിന്റെ ഷൂട്ടിംഗ് സമയത്ത് ഡയലോഗുകൾ കാണാപാഠം പേടിച്ചിരുന്നുവെന്ന് താരം പറഞ്ഞു. ലെങ്ത്തി ഡയലോഗുകൾ ഉണ്ടായെങ്കിൽ പോലും അതൊക്കെ എളുപ്പമായി കൈകാര്യം ചെയ്യാൻ ആണ് കഴിഞ്ഞിട്ടുള്ളത്.
അതേസമയം, സുരരൈ പൊട്രിന് കിട്ടിയ അംഗീകാരം മികച്ച ടീം വർക്കിന്റെ ഫലമാണെന്ന് അപർണ ബാലമുരളി പറയുകയുണ്ടായി. ഒന്നുമറിയാതെയാണ് താൻ സിനിമയിലേക്ക് വന്നത് , ഇനിയും ഏറെ പഠിച്ച് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകണമെന്ന് ആഗ്രഹമുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് തന്നെത്തേടി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അപർണ ബാലമുരളി പറഞ്ഞു.

ഇനിയും സിനിമ ഒരുപാട് പഠിക്കാനുണ്ട്. ഞാൻ വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ ഒരു രംഗത്ത് വന്നത്. വലിയൊരു ടീം വർക്കിന്റെ വിജയമാണ് സുരറൈ പോട്രെ. കപ്പലിന്റെ ക്യാപ്റ്റൻ സുധാ മാമിനാണ്. വളരെ പച്ചയായ ഒരു ദാമ്പത്യ ജീവിതമാണ് സുരറൈ പോട്രില്‍ കാണിക്കുന്നത്. ഇങ്ങനെയൊരു ദമ്പതിമാരുടെ ജീവിതം പച്ചയായി ആവിഷ്കരിച്ചതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. മികച്ച ടീം വർക്കിന്‌ കിട്ടിയ ഒരു സമ്മാനമായിട്ടാണ് ഞാൻ ഈ അവാർഡിനെ കാണുന്നത്.’’ അപർണ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *