ഡോ.ബി.അശോകിന്റെ ആരോപണങ്ങള്‍ തെറ്റ്‌; രേഖകള്‍ പുറത്ത്‌

കെഎസ്ഇബി ഭൂമി കൈമാറ്റ വിവാദത്തില്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ വിവാദം തെറ്റാണെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. ഭൂമി കൈമാറ്റം നടന്നത് ബോര്‍ഡിന്റെ അറിവോടെയാണ് എന്ന് തെളിയിക്കുന്ന ഉത്തരവ് പുറത്ത്. മൂന്നാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് ഭൂമി നല്‍കിയത് ബോര്‍ഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ ആരോപണം.

രാജാക്കാട് സൊസൈറ്റിക്ക് ഭൂമി കൈമാറാന്‍ ധാരണയായത് ബോര്‍ഡ് അറിഞ്ഞ് കൊണ്ടാണ്. ഇത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു എന്നും ഉത്തരവില്‍ വ്യക്തമാണ്. യോഗത്തില്‍ എംഎം മണിയും പങ്കെടുത്തിരുന്നു.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് ഭൂമി നല്‍കിയത് ബോര്‍ഡ് അറിയാതെ ആണെന്നുള്ള ചെയര്‍മാന്റെ വാദത്തെ തുടര്‍ന്ന് രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *