ഡല്‍ഹിയിലെ ജുമാ മസ്ജിദ് ‘ജമുന ദേവിയുടെ ക്ഷേത്രം’: വിനയ് കത്യാര്‍

ഡല്‍ഹിയിലെ ജുമാ മസ്ജിദ് ‘ജമുന ദേവി(യമുന)യുടെ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി രാജ്യസഭാംഗവും ബജ്രംഗ്ദള്‍ നേതാവുമായ വിനയ് കത്യാര്‍. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ നിര്‍മ്മിച്ച ജമുമസ്ജിദിനാണ് കത്യാര്‍ പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്.
മുഗല്‍ ഭരണകാലത്ത് ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ രാജ്യത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. മുഗളര്‍ തലസ്ഥാന നഗരം പിടിച്ചടക്കുന്നതിന് മുന്‍പ് ജുമാ മസ്ജിദ് ജമുന ദേക്ഷി ക്ഷേത്രമായിരുന്നു. അതുപോലെതന്നെ താജ് മഹാല്‍ തേജോ മഹാലയമാണെന്നും കത്യാര്‍ അഭിപ്രായപ്പെട്ടു. റെഡ് ഫോര്‍ട്ടും താജ് മഹാലും നിര്‍മ്മിച്ചത് ഷാജഹാനാണ്.മുഗള്‍ മ്യുസിയം മ ശിവ ഭഗവാന്റെ പ്രതിഷ്ഠയുണ്ടായിരുന്ന ക്ഷേത്രമാണെന്നുംമുന്‍പ് കത്യാര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടൂറിസം മാപ്പില്‍ നിന്നും താജ് മഹാലിനെ ഒഴിവാക്കിയിരുന്നു. പൗരാണിക മുസ്ലീം ദേവാലയങ്ങളോടും സ്മാരക മന്ദിരങ്ങളോടും ബി.ജെ.പി കാണിക്കുന്ന അസഹിഷ്ണുതയുടെ പുതിയ ഉദാഹരണമാണ് കത്യാറുടെ പുതിയവെളിപ്പെടുത്തല്‍.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നിര്‍ണായക അന്തിമ വാദം നടക്കാനിരിക്കേയാണ് കത്യാറുടെ വിവാദ വെളിപ്പെടുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *