ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനകേന്ദ്രം ഉദ്ഘാടനംചെയ്തു

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനകേന്ദ്രം  കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ഉദ്ഘാടനംചെയ്തു. ഇതോടൊപ്പം കാര്‍ഷിക ഉപകരണങ്ങളുടെ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനവും കാര്‍ഷിക കര്‍മസേനയുടെ സമര്‍പ്പണവും നടന്നു. ട്രാക്ടര്‍ പരിശീലനത്തിന്റെ ഉദ്ഘാടനവും സമൃദ്ധി കാര്‍ഷിക കര്‍മസേനയുടെ സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗദമ്മ, ആര്‍ടിഒ എന്‍ ശരവണന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാല്‍, സ്റ്റേറ്റ് അഗ്രി എന്‍ജിനിയര്‍ വി ബാബു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ലീലാമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സി പി സുധീഷ്കുമാര്‍, വിഷ്ണു വിജയന്‍, ജില്ലാ കൃഷി ഓഫിസര്‍ പ്രദീപ് നായിക്, ആത്മാ പ്രോജക്ട് ഡയറക്ടര്‍ കെ പി ജേക്കബ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റാന്‍ലി ചാക്കോ, കൊല്ലം അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് സലോമി തോമസ്, കൊല്ലം ടെസ്റ്റിങ് ലാബ് മൊബൈല്‍ സോയില്‍ അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എസ് എസ് ബീന, ജഗദീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍ സ്വാഗതവും അഗ്രി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷൈനി ലൂക്കോസ് നന്ദിയും പറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *