ചെന്നിത്തലക്കെതിരെ രൂപേഷിന്റെ മകള്ആമി

തൃശൂര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സിപിഐ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ആമി.ചെറുപ്പത്തില്‍ മുതല്‍ പൊലീസ് തന്നെയും സഹോദരിയെയും വേട്ടയാടുകയാണ്.തടവില്‍ കഴിയുന്ന രൂപേഷിന്റെ നിരാഹാരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.മാവോയിസ്റ്റ് ആശയങ്ങളില്‍ മാതാപിതാക്കള്‍ അടിയുറച്ച് നിന്നതിന്റെ പേരില്‍, തങ്ങള്‍ നേരിട്ട ക്രൂരപീഡനങ്ങള്‍ ഓര്‍മിപ്പിച്ചാണ് ആമി രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കുന്നത്.എന്നാല്‍ ഇത്തരം പീഡനമുറകള്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ഉപകരിച്ചത്. പഠിച്ച് വളരണമെന്ന ഉപദേശമാണ് രമേശ് ചെന്നിത്തല ബ്ലോഗിലൂടെ തന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന ചെന്നിത്തല, കരിയറിസ്റ്റ് പാതകളിലേക്കാണ് സ്വന്തം മക്കളെ ആനയിച്ചത്. പക്ഷെ തന്റെ മാതാപിതാക്കള്‍ ഇത്തരത്തിലല്ല വിശ്വസിക്കുന്നതെന്നും ആമി പറഞ്ഞു.. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന പൊലീസ് സംവിധാനമാണ് തങ്ങളെ ഈ വിധമാക്കിയതെന്ന് ആമി പറഞ്ഞു.ammi 1

Spread the love

Leave a Reply

Your email address will not be published. Required fields are marked *