ട്രെയിൻ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായം പ്രഖ്യാപിച്ചു

ഭോപ്പാൽ:∙ മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അർധരാത്രിയോടെ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റി 28 പേർ മരിച്ചു. 25 പേർക്കു പരുക്കേറ്റു. 300ൽ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരിൽ പതിനൊന്നു വീതം പുരുഷൻമാരും സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.മുംബൈയിൽനിന്ന് വരാണാസിയിലേക്കു പോവുകയായിരുന്ന കാമയാനി എക്സ്പ്രസാണ് ആദ്യം പാളം തെറ്റി മചക് നദിയിലേക്കു മറിഞ്ഞത്. ഈ ട്രെയിനിന്റെ ഏഴ് ബോഗികളാണ് വെള്ളത്തിലേക്കു വീണത്. ജബൽപൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്സ്പ്രസും ഇതേസ്ഥലത്ത് പാളം തെറ്റി. ഈ ട്രെയിനിന്റെ അഞ്ച് ബോഗികളും എൻജിനുമാണ്പാളംതെറ്റി നദിയിൽ വീണത്.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി സെൻട്രൽ സോൺ റയിൽവേ സേഫ്റ്റി കമ്മിഷണർ അറിയിച്ചു. സഹായധനം ഉടൻ തന്നെ നൽകുമെന്ന് റയിൽവേമന്ത്രി സുരേഷ് പ്രഭു ട്വിറ്ററിൽ അറിയിച്ചു.ഏതുവിധേനയും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദേഹം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നൽകിയതായും അദേഹം അറിയിച്ചുtrai

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *