ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍


ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ യുവതിയെ അപമാനിച്ചുവെന്ന പരാതിയിലാണ് ബംഗളൂരു അശോക് നഗര്‍ പൊലിസ് മിശ്രയെ കസ്റ്റഡിയിലെടുത്തത്. സിനിമ നിര്‍മാതാവായ 34 കാരിയാണ് മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത മിശ്രയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടു.


കഴിഞ്ഞ മാസം ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ മിശ്ര തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഈ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ബംഗളൂരുവില്‍ നടന്നുവരികയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മിശ്രയ്ക്ക് പൊലിസ് സമന്‍സ് അയച്ചിരുന്നു. ഏഴു ദിവസത്തിനകം ഹാജരാകണമെന്നായിരുന്നു നോട്ടിസ്. മിശ്ര പൊലിസ് സ്റ്റേഷനില്‍ എത്തി തന്നോട് സംസാരിക്കാതെ കേസ് പിന്‍വലിക്കില്ലെന്നും യുവതി പറഞ്ഞിരുന്നു.




Sharing is Caring