വി.എസ് സി.പി.എമ്മിന്റെ ഐറ്റം ഡാന്‍സറെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി

കൊല്ലം: പണ്ടു ചില സിനിമകള്‍ വിജയിക്കാന്‍ സില്‍ക്കു സ്മിതയുടെ ഐറ്റം ഡാന്‍സു നടത്തുന്നതുപോലെ വി.എസ് ഇടതുപക്ഷത്തിന്റെ ഐറ്റം ഡാന്‍സറായി ഉറഞ്ഞുതുള്ളുകയാണെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവും വന്ദ്യവയോധികനുമായ വി.എസിനെതിരെ പ്രായത്തിന്റെ ആനുകൂല്യത്തിലാണ് മറുപടി പറയാത്തത്. ബി.ജെ.പിക്കെതിരെ കുപ്രചരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. വെള്ളാപ്പള്ളിയെയല്ല മറിച്ചു വി.എസിന്റെ മകനെയാണ് ജയിലിലടക്കേണ്ടത്. വി.എസിന്റെ മകന്‍ നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കുകയാണ് വേണ്ടത്. ഏറ്റവും വലിയ കള്ളനാണ് വി.എസിന്റെ മകന്‍. നായകറോളില്ലാത്ത വി.എസ് പഴയ മാടമ്പികളെപ്പോലെയാണ് പെരുമാറുന്നത്. പി.പി മുകുന്ദനെയും കെ.രാമന്‍പിള്ളയെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു കേന്ദ്രനേതൃത്വം നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രീയ അയിത്തമാണ് നില്‍നില്‍ക്കുന്നത്. ആരെങ്കിലും പ്രധാനമന്ത്രിയുമായി സംസാരിച്ചാല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും ജനകീയ വിചാരണ നടത്തുകയുമാണ് ചെയ്യുന്നത്. ബി.ജെ.പി-എസ്.എന്‍.ഡി.പി സഹകരണത്തിനെതിരെ വി.എസും വി.എം സുധീരനും ഒന്നിച്ചതായും രാധാകൃഷ്ണന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *