കേരളഹൗസിലെ പരിശോധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി


തിരുവനന്തപുരം: കേരളഹൗസില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അനുമതിയില്ലാതെയാണ് ഡല്‍ഹി പൊലിസ് കേരളഹൗസില്‍ കടന്നതെന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്.


കേരളഹൗസിലെ സമൃദ്ധി കാന്റീനില്‍ ഗോമാംസം വിളമ്പിയെന്ന പരാതിയിലാണ് ഡല്‍ഹി പൊലിസ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂന്നു യുവാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.




Sharing is Caring