കേരളഹൗസിലെ റെയ്ഡ്; മലയാളിയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് പിണറായി

ന്യൂഡല്‍ഹി: ഗോമാംസം വിളമ്പിയെന്ന പരാതിയില്‍ കേരളഹൗസിലെ കാന്റീനില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡ് മലയാളികളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. റെയ്ഡില്‍ പ്രതിഷേധിച്ച് ഇടത് എം.പിമാര്‍ നടത്തിവരുന്ന പ്രതിഷേധ പരിപാടിക്കെത്തി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികൃതമായി നടത്തുന്ന സ്റ്റാളുകളില്‍നിന്ന് അധികൃതമായി വാങ്ങിയ മാംസമാണ് കാന്റീനില്‍ പാകം ചെയ്തത്. ഇത് എങ്ങനെയാണ് കുറ്റമാവുകയെന്നു മനസ്സിലാവുന്നില്ല. കേരളഹാസിന്റെ കാന്റീനിന്റെ അടുക്കളയില്‍ കയറിവരുന്നതല്ല പ്രശ്‌നം. മലയാളിയുടെ ആത്മാഭിമാനത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *